കുവൈത്തില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു

പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി തീരുമാനമെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു

Update: 2023-02-08 15:55 GMT
Editor : ijas | By : Web Desk
Advertising

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ അൻസി തീരുമാനമെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വ്യവസായ-വാണിജ്യ മന്ത്രി മാസെൻ അൽ നഹ്ദയുടെ നിർദേശ പ്രകാരമാണ് നടപടി. ടൈപ്പിസ്റ്റ്, വിദേശ വ്യാപാരം, നിയമകാര്യങ്ങൾ, സാങ്കേതിക പിന്തുണ, ആസൂത്രണ മേഖല, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങൾ, കോർപ്പറേറ്റ് മേഖല തുടങ്ങിയ ജോലികളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികൾ പിരിച്ചുവിടാനുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു. നോട്ടീസ് പിരീഡ് പ്രകാരം ജൂൺ 29 ന് ഇവരുടെ പ്രവൃത്തി കരാർ അവസാനിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News