പുതുവർഷ അവധി നാളുകളിൽ കുവൈത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഇന്ത്യയിലേക്കെന്നു കണക്കുകൾ

മുൻവർഷങ്ങളിൽ കുവൈത്ത് സ്വദേശികൾ കൂടുതലായി തെരഞ്ഞെടുത്തിരുന്ന പല രാജ്യങ്ങളിലേക്കും ഇത്തവണ യാത്രക്കാർ കുറഞ്ഞതായും ഡിജിസിഎ യുടെ കണക്കുകൾ വ്യക്തമാക്കുന്നു

Update: 2022-01-06 16:04 GMT
Advertising

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍, നിരവധിയാളുകളുടെ യാത്രാ പ്ലാനുകളെ മാറ്റിമറിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രിയപ്പെട്ട വിനോദ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്ര തല്‍ക്കാലത്തേക്കെങ്കിലും വേണ്ടെന്നു വച്ചിരിക്കുകയാണ് മിക്കവരും.

മുൻവർഷങ്ങളിൽ കുവൈത്ത് പൗരന്മാരുടെ സന്ദര്‍ശനലിസ്റ്റില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ബ്രിട്ടൻ തുർക്കി തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നെങ്കിൽ ഇത്തവണത്തെ പുതുവത്സര അവധി നാളുകളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരിൽ ഭൂരിഭാഗം പേരും പ്രധാന ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്തത് ഇന്ത്യൻ നഗരങ്ങളാണ്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021 ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പുതുവത്സര അവധി ആഘോഷിക്കാനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 182,400 പേരാണ് യാത്ര ചെയ്തത്. ഇതിൽ 292 വിമാനങ്ങളിലായി 34,034 പേരാണ് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തത് 193 വിമാനങ്ങളിലായി മൊത്തം 26,008 പേർ യാത്ര ചെയ്ത ഈജിപ്ത്യാ ആണ് പട്ടികയിൽ എനിയ്ക്കു പിന്നിലുള്ളത് . സൗദി അറേബ്യയും യുഎഇയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News