കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത്, ഹജ്ജ് ഉംറ സംഗമം സംഘടിപ്പിച്ചു

Update: 2023-10-06 20:03 GMT
Advertising

കേരള ഇസ്‌ലാമിക് ഗ്രൂപ്(കെ.ഐ.ജി) കുവൈത്ത്, ഹജ്ജ് ഉംറ സംഗമം സംഘടിപ്പിച്ചു. മസ്‌ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു.

ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.ദൈവത്തിന്‍റെ പ്രീതി മാത്രം പ്രതീക്ഷിച്ച് പുണ്യ ഗേഹങ്ങളിക്ക് നടത്തുന്ന തീർത്ഥാടനങ്ങൾ വിശ്വാസികളെ പുതിയ മനുഷ്യനായി മാറ്റിയെടുക്കുകയാണ്. ഹജ്ജും ഉംറയും നിർവഹിച്ച് നേടിയെടുക്കുന്ന ഉന്നതമായ സാഹോദര്യ ബോധവും ഐക്യവും മാനവ കുലത്തിന് ക്ഷേമ ഐശ്വര്യ സമ്പന്നമായ സാമൂഹ്യ ക്രമം കെട്ടിപ്പടുക്കാൻ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കെ.ഐ.ജി കുവൈത്ത് പ്രസിഡണ്ട് പി.ടി ശരീഫ് സംഗമം ഉദ്ഘാടനം ചെയ്‌തു. ഡോ. അമീർ അഹ്‌മദ്‌ സംസാരിച്ചു. വിവിധ സമയങ്ങളിൽ ഹജ്ജ്-ഉംറ സംഘങ്ങൾക്ക് നേതൃത്വം നൽകിയവരെ ചടങ്ങില്‍ ആദരിച്ചു. നിയാസ് ഇസ്‌ലാഹി, കെ. അബ്‌ദുറഹ്‌മാൻ, മനാഫ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.

സംഗമത്തിൽ കെ.ഐ.ജി. വൈസ് പ്രസിഡണ്ട് ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. അദ്‌നാൻ സഊദ് ഖുർആൻ പാരായണം നടത്തി. പ്രോഗ്രാം കൺവീനർ അഡ്വക്കേറ്റ് സിറാജ് സ്രാമ്പിക്കൽ നന്ദി പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News