കുവൈത്തില്‍ മിച്ച ബജറ്റ് രേഖപ്പെടുത്തിയതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിരതയും വളര്‍ച്ചയുമാണ്‌ മിച്ച ബജറ്റ് സൂചിപ്പിക്കുന്നതെന്ന് അക്കൗണ്ട്സ് കമ്മിറ്റി അംഗം ഒസാമ അൽ-സെയ്ദ് വ്യക്തമാക്കി.

Update: 2023-11-13 18:58 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തില്‍ മിച്ച ബജറ്റ് രേഖപ്പെടുത്തിയതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഏഴുവർഷത്തിനിടയില്‍ ആദ്യമായാണ് രാജ്യത്ത് മിച്ച ബജറ്റ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാന നേട്ടമുണ്ടാക്കാന്‍ ഈ സാമ്പത്തിക വര്‍ഷം സാധിച്ചതായി അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. കുവൈത്ത് പാർലമെന്ററി ബജറ്റ് ആന്റ് ഫൈനൽ അക്കൗണ്ട്സ് കമ്മിറ്റിയാണ് ബജറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

28.8 ബില്യൺ ദിനാർ വരുമാനം നേടിയ ബജറ്റില്‍ 22.3 ബില്യൺ ദിനാറാണ് ചെലവ് രേഖപ്പെടുത്തിയത്. 6.4 ബില്യൺ ദിനാറാണ് മിച്ചം നേടിയതെന്ന് അക്കൗണ്ട്സ് കമ്മിറ്റി അംഗം ഒസാമ അൽ-സെയ്ദ് പറഞ്ഞു. രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിരതയും വളര്‍ച്ചയുമാണ്‌ മിച്ച ബജറ്റ് സൂചിപ്പിക്കുന്നതെന്ന് അൽ-സെയ്ദ് വ്യക്തമാക്കി. 

കുവൈത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 95 ശതമാനവും എണ്ണയിൽ നിന്നാണ്.ലോകത്തെ എണ്ണസമ്പത്തിന്റെ ആറു ശതമാനം കുവൈത്തിലാണ്. അതിനിടെ പൊതുബജറ്റ് കമ്മിറ്റിയിൽ അവതരിപ്പിക്കാനാവശ്യമായ കാലയളവ് ചുരുക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചകൾ‍ നടന്നു. ജനുവരി 31ന് പകരം ഡിസംബർ 31നകം ബജറ്റ് സമർപ്പിക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നതായി സൂചനകളുണ്ട്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News