അൽ അഖ്സ മസ്ജിദിൽ സിനഗോഗ് സ്ഥാപിക്കണമെന്ന ഇസ്രായേൽ മന്ത്രിയുടെ ആഹ്വാനത്തെ കുവൈത്ത് അപലപിച്ചു
മസ്ജിദിന്റെ മതപരമായ ഐഡന്റിറ്റി തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ പരാർശമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി
Update: 2024-08-28 09:19 GMT
കുവൈത്ത് സിറ്റി: അൽ അഖ്സ മസ്ജിദിൽ സിനഗോഗ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ മന്ത്രി നടത്തിയ പരാമർശങ്ങളെ കുവൈത്ത് അപലപിച്ചു. അഖ്സ മസ്ജിദിന്റെ മതപരമായ ഐഡന്റിറ്റി തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേൽ മന്ത്രിയുടെ പരാർശം. ഇസ്രായേലിന്റെ ഇത്തരം പെരുമാറ്റം മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേലിന്റെ കടന്നുകയറ്റവും ആക്രമണങ്ങളും അന്താരാഷ്ട്ര നിയമ ലംഘനങ്ങളും അവസാനിപ്പിക്കാനും അൽ അഖ്സ മസ്ജിദിന്റെ മതപരവും ചരിത്രപരവുമായ തനിമ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.