കുവൈത്ത് കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ 'ഓക്സ്ഫോർഡ് - ആസ്ട്രസെനക' എന്ന് രേഖപ്പെടുത്തി തുടങ്ങി

ചില രാജ്യങ്ങൾ 'ഓക്സ്ഫോർഡ്' എന്ന് മാത്രം ഉള്ള സർട്ടിഫിക്കറ്റ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നടപടി

Update: 2021-07-09 18:28 GMT
Editor : Suhail | By : Web Desk
Advertising

കുവൈത്തിൽ നിന്ന് ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ 'ഓക്സ്ഫോർഡ് ആസ്ട്ര സെനക' എന്ന് രേഖപ്പെടുത്തിത്തുടങ്ങി. ഓക്സ്ഫോർഡ് വാക്സിനെടുത്തവർക്കു വാക്സിനേഷൻ പോർട്ടലിൽ നിന്നു ഭേദഗതിയോട് കൂടിയ പുതിയ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് ആരോഗ്യമന്ത്രലയം അറിയിച്ചു

ചിലരാജ്യങ്ങൾ 'ഓക്സ്ഫോർഡ്' എന്ന് മാത്രം ഉള്ള സർട്ടിഫിക്കറ്റ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഓക്സ്ഫോർഡ് എന്നതിനൊപ്പം 'ആസ്ട്രാസെനെക' എന്നുകൂടെ രേഖപ്പെടുത്താൻ തുടങ്ങിയത്. നേരത്തെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് വാക്സിനേഷൻ പോർട്ടലിൽ നിന്ന് ഭേദഗതി വരുത്തിയ സർട്ട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.

ചില രാജ്യങ്ങളിൽ 'ആസ്ട്രസെനക' എന്ന പേരിലാണ് വാക്സിൻ അംഗീകാരമുള്ളത്. ഇതുമൂലം ഉണ്ടാകാനിടയുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് സർട്ടിഫിക്കറ്റിൽ രണ്ടു പേരുകളും ചേർക്കുന്നത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News