കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് പുതുക്കാം

ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു

Update: 2021-12-27 16:41 GMT
Advertising

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുൻപ് പുതുക്കാമെന്നു പൊതുഗതാഗത വകുപ്പ്. ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു .

ഇതുവരെ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ കാലാവധി തീരുന്നതിനു ഒരു മാസത്തിനു മുൻപ് മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റിന്റെ പുതിയ അറിയിപ്പ് പ്രകാരം

കാലാവധി തീരുന്നതിനു 6 മാസം മുൻപ് തന്നെ പുതിയ ലൈസൻസിനുള്ള അപേക്ഷ നൽകാം. മതിയായ രേഖകൾ സഹിതം ആഭ്യന്തര വകുപ്പിന്റെ ഓൺലൈൻ ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം. പുതുക്കിയ ലൈസൻസ് ഓട്ടോമേറ്റഡ്വകിയോസ്കുകളിൽ നിന്ന് പ്രിന്റ് ചെയ്തെടുക്കാം.. പ്രധാന ഷോപ്പിംഗ് മാളുകളിലും വകുപ്പ് ലൈസൻസ് പ്രിന്റിങ് കിയോസ്കുകൾ ഉള്ളത് . ലൈസൻസ് അപേക്ഷയോടൊപ്പം സിവിൽ ഐഡി കോപ്പി, നിയമലംഘനങ്ങൾക്കുള്ള പിഴ അടച്ചതിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശികൾ താമസസ്ഥലം തെളിയിക്കുന്ന രേഖ എന്നിവ സമർപ്പിക്കണമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News