കുവൈത്ത് തീപിടിത്തം; മരിച്ചവരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു
കൊല്ലം ഓയൂർ സ്വദേശി ഷമീറാണ് മരിച്ചത്
Update: 2024-06-12 13:52 GMT
കൊല്ലം: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഷമീറാണ് മരിച്ചത്. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റു.
മലയാളികൾ ഉൾപ്പെടെ നിരവധി തൊഴിലാളികളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. കെട്ടിടത്തിൽ പുലർച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ആറു നിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് മുകളിൽ നിന്നും ആളുകള്‍ എടുത്തു ചാടുകയായിരുന്നു. മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റേതാണ് ലേബർ ക്യാമ്പ്.