കുവൈത്ത് തീപിടിത്തം; 24 മലയാളികൾ മരിച്ചതായി നോർക്ക
മരിച്ച പതിനെട്ട് മലയാളികളെ തിരിച്ചറിഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ 24 മലയാളികളാണ് മരിച്ചതെന്ന് നോർക്ക അറിയിച്ചു. മരിച്ച പതിനെട്ട് മലയാളികളെ തിരിച്ചറിഞ്ഞു. ഇവരിൽ ആറ് പേർ പത്തനംതിട്ട സ്വദേശികളാണ്.
പത്തനംതിട്ട ജില്ലയിലെ മുരളീധരൻ നായർ, സജു വർഗീസ്, തോമസ് ഉമ്മച്ചൻ, സിബിൻ ടി എബ്രഹാം, കൊല്ലം ജില്ലയിലെ ഷമീർ, ആകാശ്, ലൂക്കോസ്, സാജൻ ജോർജ്, കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം, ശ്രീഹരി പ്രസാദ്, ഷിബു വർഗീസ്, കാസർകോട് ജില്ലയിലെ രഞ്ജിത്ത്, കേളു പൊന്മുലേരി, മലപ്പുറം ജില്ലയിലെ നൂഹ്, ബാഹുലേയൻ, ഡെനി റാഫേൽ(എറണാകുളം), കണ്ണൂർ ജില്ലയിലെ വിശ്വാസ് കൃഷ്ണ, എന്നിവരാണ് മരണപ്പെട്ടത്.
വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈത്തിൽ എത്തി. അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരാണ് എത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും നോർക്ക ആസ്ഥാനത്തെത്തി. ആരോഗ്യ മന്ത്രി വീണാ ജോർജും എൻഎച്ച്എം ഡയറക്ടർ ജീവൻ ബാബുവും കുവൈത്തിലേക്ക് പുറപ്പെട്ടു.