തീപിടിത്തത്തിന് പിന്നാലെ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്‌

അനധികൃത നിർമ്മാണങ്ങൾക്കും മുൻകൂട്ടി അനുമതിയില്ലാതെ കെട്ടിടങ്ങളിൽ നിർമാണ പ്രവൃത്തികൾ നടത്തിയവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും

Update: 2024-06-13 12:56 GMT
Editor : Thameem CP | By : Web Desk

അനധികൃത നിർമ്മാണങ്ങൾക്കും മുൻകൂട്ടി അനുമതിയില്ലാതെ കെട്ടിടങ്ങളിൽ നിർമാണ പ്രവൃത്തികൾ നടത്തിയവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും

Advertising

കുവൈത്ത് സിറ്റി: തീപിടിത്തത്തിന് പിന്നാലെ കെട്ടിട നിയമം പാലിക്കാത്ത ഉടകൾക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത്. നിയമലംഘനം കണ്ടെത്താൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന ശക്തമാക്കി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫും, മുൻസിപ്പൽകാര്യ മന്ത്രി ഡോ. നൂറ അൽ-മഷാനും നേരിട്ടാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.

അനധികൃത നിർമ്മാണങ്ങൾക്കും മുൻകൂട്ടി അനുമതിയില്ലാതെ കെട്ടിടങ്ങളിൽ നിർമാണ പ്രവൃത്തികൾ നടത്തിയവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. നിയമലംഘനം നടത്തുന്ന കെട്ടിടങ്ങളിലെക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഹോട്ട് ലൈൻ സ്ഥാപിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. അനധികൃത നിർമാണം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് മന്ത്രിമാർ പറഞ്ഞു. മുനിസിപ്പാലിറ്റി, ഫയർഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം എന്നിവർ സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

ഇന്ന് രാവിലെ മലയാളികളടക്കം പ്രവാസികൾ ഏറെ താമസിക്കുന്ന അബ്ബാസിയ, ഖൈത്താൻ, മഹ്ബൂല പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ പരിശോധനകൾ നടന്നിരുന്നു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്താൽ മുന്നറിയിപ്പില്ലാതെ കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന കരട് നിയമം മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് മുൻസിപ്പൽ കാര്യ മന്ത്രി ഡോ. നൂറ അൽ-മഷാൻ പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News