കുവൈത്തില്‍ വേനല്‍ കടുത്തതോടെ തീപിടിത്തം വര്‍ധിക്കുന്നു; കെട്ടിടങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധന ശക്തമാക്കി
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 50 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേനല്‍ കടുത്തതോടെ തീപിടിത്തം വര്‍ധിക്കുന്നു. തീപിടിത്തം കൂടിയ സാഹചര്യത്തില്‍ കെട്ടിടങ്ങളിലെയും സഥാപനങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധന ജനറൽ ഫയർ ഫോഴ്സ് ശക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 50 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. സുരക്ഷ, അഗ്നിബാധ തടയൽ എന്നിവക്കുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടിയെന്ന് ജനറൽ ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉടമകൾക്കും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച് ഈ വർഷം ആദ്യ പകുതിയിൽ 2,368 ലംഘനങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.