ലോകത്തിലെ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള രാജ്യങ്ങളിൽ കുവൈത്തും

വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പട്ടികയിലാണ് കുവൈത്തിന് മുന്നാം സ്ഥാനം ലഭിച്ചത്

Update: 2023-07-06 18:44 GMT
Advertising

ലോകത്തിലെ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള രാജ്യങ്ങളില്‍ കുവൈത്തും. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പട്ടികയിലാണ് കുവൈത്തിന് മുന്നാം സ്ഥാനം ലഭിച്ചത്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം കുവൈത്ത് ജനസംഖ്യയുടെ 15 ശതമാനവും 1 മില്യൺ ഡോളര്‍ സ്വകാര്യ സ്വത്ത് കൈവശമുള്ളവരാണ്. ജനസംഖ്യയുടെ 15.5 ശതമാനം കോടീശ്വരന്മാരുമായി സ്വിറ്റ്സർലൻഡ് ഒന്നാം സ്ഥാനത്തും , 15.3 ശതമാനവുമായി ഹോങ്കോംഗ് രണ്ടാം സ്ഥാനത്തുമാണ്.

ജനസംഖ്യയുടെ 12.7 ശതമാനം കോടീശ്വരന്മാരുമായി സിംഗപ്പൂരാണ് നാലാം സ്ഥാനത്ത്. ഉയർന്ന പണപ്പെരുപ്പ നിരക്ക് ഉണ്ടായിരുന്നിട്ടും അമേരിക്കയിലും കോടീശ്വരന്മാരുടെ എണ്ണം ജനസംഖ്യയുടെ 9.7 ശതമാനത്തിലെത്തി. ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 7 ശതമാനവും കുവൈത്തിന്‍റെ കൈവശമാണ്. കുവൈത്ത് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സമ്പത്ത് തുടർച്ചയായ വാർഷിക വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

നിലവിൽ കുവൈത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 95 ശതമാനം എണ്ണ കയറ്റുമതിയിലൂടെയാണ്.എണ്ണ ശേഖരം തന്ത്രപരമായി വിനിയോഗിക്കുന്നതാണ് കുവൈത്തിന്റെ സാമ്പത്തിക വളർച്ചക്ക് അടിസ്ഥാനം.വരുമാനം വർധിപ്പിക്കുന്നതിനായി എണ്ണ ഉത്പ്പാദനം ഉയർത്താനുള്ള പദ്ധതിയിലാണ് കുവൈത്ത്.എണ്ണ വരുമാനത്തിന്റെ 10 ശതമാനം ഭാവി തലമുറയുടെ കരുതൽ നിധിയിലേക്ക് വകയിരുത്തിയ ശേഷമാണ് കുവൈത്ത് വരുമാനം കണക്കാക്കുന്നത്.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News