കുവൈത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്
ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ്
Update: 2024-10-26 08:15 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടായേക്കാമെന്നും കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 'മിതമായ കാലാവസ്ഥയായിരിക്കും ഇന്ന് അനുഭവപ്പെടുക, അന്തരീക്ഷം ഭാഗികമായി മേഘാവൃതവുമാകും. ചിതറിയ മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും' കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് ഇളം കാറ്റും ചിലപ്പോൾ ശക്തമായ കാറ്റും 10-45 കിലോമീറ്റർ വേഗതയിൽ വീശും. രാത്രി മിതമായ തണുപ്പനുഭവപ്പെടും. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്നത്തെ ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 17 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.