ഫാമിലി വിസ പുനരാരംഭിക്കുവാന്‍ ഒരുങ്ങി കുവൈത്ത്‌; അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാര്‍ ആയി ഉയര്‍ത്തുമെന്ന് സൂചന

കഴിഞ്ഞ ജൂണിലാണ് കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്.

Update: 2023-08-14 19:05 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുടുംബവിസ പുനരാരംഭിക്കുന്നത് സംബന്ധമായ നിർദ്ദേശം സർക്കാർ അധികൃതർക്ക് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും വിസ അനുവദിക്കുകയെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞ ജൂണിലാണ് കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്.

കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കുവാന്‍ നിലവില്‍ 450 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാര്‍ ആയി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടത്തിൽ ഭാര്യ, കുട്ടികൾ എന്നിവർക്കാണ് വിസകള്‍ അനുവദിക്കുകയെന്നാണ് സൂചന.

കോവിഡിനെ തുടർന്ന് വിസ നൽകുന്നത് പുനരാരംഭിച്ചിരുന്നുവെങ്കിലും വിസ നടപടികൾക്ക് പുതിയ സംവിധാനം നടപ്പിലാക്കുന്നതിൻറെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ജൂണിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തുകയായിരുന്നു.

അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കുള്ള വിസകളും, കായിക,സാംസ്കാരിക,സാമൂഹിക രംഗത്തുള്ളവര്‍ക്കും നിബന്ധനകൾക്ക് വിധേയമായി വിസകള്‍അനുവദിച്ചിരുന്നു.നിരവധി പ്രവാസികളാണ് കുടുംബങ്ങളെ കൊണ്ടുവരുവാന്‍ കാത്തിരിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് വിദേശികൾക്ക് ആശ്വാസമാകും.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News