ആരോഗ്യ മേഖലയില്‍ സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത്

Update: 2023-08-15 12:14 GMT
Advertising

ആരോഗ്യ മേഖലയില്‍ സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതിന്‍റെ ഭാഗമായി വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറയ്ക്കുന്നത് അടക്കമുള്ള നിരവധി നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നിലവിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണ്. 

സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ആറായിരം വിദേശി ഡോക്ടർമാരും നാലായിരം കുവൈത്തി ഡോക്ടർമാരുമാണ് സേവനമനുഷ്ഠിക്കുന്നത്. സ്വകാര്യ ആരോഗ്യ മേഖലയിൽ 3500 പ്രവാസി ഡോക്ടർമാരും, 500 കുവൈത്തി ഡോക്ടർമാരുമാണ് ജോലി ചെയ്യുന്നത്. 

അതിനിടെ സ്വദേശികളില്‍ നിന്ന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തത് സ്വദേശിവൽക്കരണ തോത് കുറയുവാന്‍ കാരണമാകുന്നുണ്ട്. 

ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളര്‍ത്തിയെടുക്കുവാനുള്ള ശ്രമത്തിലാണെന്നും വരും വര്‍ഷങ്ങളില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News