പുരാവസ്തു സഹകരണം ശക്തിപ്പെടുത്താൻ കുവൈത്ത്- ഇറ്റലി ധാരണ

ചരിത്രപരമായി രാജ്യത്ത് ഏറെ പ്രാധാന്യമുള്ള ഫൈലാക്ക ദ്വീപിലെ ഗവേഷണവുമായി ബന്ധപ്പെട്ട കരാറിലൂടെ പഴയകാല ജനതയുടെ ജീവിതം ചുരുളഴിയുമെന്നാണ് പ്രതീക്ഷ

Update: 2023-02-18 18:40 GMT

Kuwait-Italy agreement to strengthen archaeological cooperation

Advertising

പുരാവസ്തു മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ കുവൈത്ത്- ഇറ്റലി ധാരണ. ഇതുമായി ബന്ധപ്പെട്ട രണ്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇറ്റാലിയൻ അംബാസഡർ കാർലോ ബാൽഡൂച്ചി, കുവൈത്ത് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ജസ്സാർ എന്നിരാണ് കരാർ ഒപ്പിട്ടത്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാർ ചരിത്രത്തിലേക്ക് വെളിച്ചം വീശുമെന്നും പുരാവസ്തു മേഖലയിലെ സഹകരണം ശക്തമാക്കുമെന്നും സ്ഥാനപതി കാർലോ ബാൽഡൂച്ചി വ്യക്തമാക്കി.

2010 ലും നേരത്തെ പെറുഗിയ യൂണിവേഴ്സിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു. ചരിത്രപരമായി രാജ്യത്ത് ഏറെ പ്രാധാന്യമുള്ള ഫൈലാക്ക ദ്വീപിലെ ഗവേഷണവുമായി ബന്ധപ്പെട്ട കരാറിലൂടെ പഴയകാല ജനതയുടെ ജീവിതം ചുരുളഴിയുമെന്നാണ് പ്രതീക്ഷ. ഈ ഭാഗത്തിന്റെ വിശദമായ സർവേയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. കുവൈത്ത് സിറ്റിയിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെ പേർഷ്യൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഫൈലക്ക ദ്വീപിന് നൂറ്റാണ്ടുകളുടെ പഴക്കമാണ് ഉള്ളത്. ഉമയ്യദ് കാലഘട്ടത്തിൽ ബസ്രയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കാരുടെയും വ്യാപാരികളുടെയും പ്രധാനയിടമായിരുന്നു ഫൈലക്ക. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിൽ ഗവേഷകർക്ക് പ്രതീക്ഷ നൽകുന്ന ചരിത്രശേഷിപ്പുകളാണ് ലഭിച്ചത്. വിവിധ ഘട്ടങ്ങളിലായി പ്രദേശത്ത് നില നിന്നിരുന്ന പ്രാചീന വാസസ്ഥലങ്ങളിൽ തിരിച്ചറിയപ്പെട്ട പലതും ഏറെ ചരിത്ര പ്രധാന്യമുള്ളതാണ്. പുതിയ ഗവേഷണത്തിലൂടെ ചരിത്രത്തിന്റെ വേരുകളെ കുടുതൽ മനസിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.


Full View

Kuwait-Italy agreement to strengthen archaeological cooperation

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News