മനുഷ്യക്കടത്ത് തടയുന്നതിനായി കര്‍ശന നടപടികളുമായി കുവൈത്ത്

നിലവില്‍ കുവൈത്തില്‍ മനുഷ്യക്കടത്തില്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 5,000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ

Update: 2023-12-28 18:34 GMT
Editor : Shaheer | By : Web Desk
Advertising

കുവൈത്ത് സിറ്റി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് ആരംഭിച്ച് കുവൈത്ത്. നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് ആണ് ഇക്കാര്യം അറിയിച്ചത്. അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണ്.

മനുഷ്യക്കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതിയുടെ വൈസ് ചെയർമാനാണ് ഹാഷിം അൽ ഖല്ലാഫ്. സാമൂഹിക അവബോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലും പ്രത്യേക അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കുവൈത്തില്‍ മനുഷ്യക്കടത്തില്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 5,000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയുമാണ് ലഭിക്കുക.

Full View

മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Summary: Kuwait launches website to combat human trafficking

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News