കുവൈത്ത് മുൻസിപ്പൽ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി
മുനിസിപ്പൽ കൗൺസിലിലെ രണ്ടംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്
കുവൈത്ത് സിറ്റി: കുവൈത്ത് മുൻസിപ്പൽ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത്. മുനിസിപ്പൽ കൗൺസിലിലെ രണ്ടംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 26 സ്‌കൂളുകളിലായി ഒരുക്കിയ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ആറാമത്തെ ഇലക്ടറൽ ഡിസ്ട്രിക്റ്റിലെ കൗൺസിൽ അംഗത്വ സീറ്റിലേക്ക് 10 സ്ഥാനാർഥികളും, ഒമ്പതാം സീറ്റിൽ എട്ട് സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്. രാവിലെ ആരംഭിച്ച പോളിംഗ് സ്റ്റേഷനുകളിൽ നീതിന്യായ മന്ത്രി മുഹമ്മദ് അൽ വാസ്മി, ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സലേം നവാഫ് അസ്സബാഹ് എന്നിവർ സന്ദർശിച്ചു.
വോട്ടർമാരുടെ അന്വേഷണങ്ങളോട് പ്രതികരിക്കാൻ ഹോട്ട്‌ലൈൻ സംവിധാനവും ഒരുക്കിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ പോളിംഗ് സ്റ്റേഷനുകളിൽ 26 ക്ലിനിക്കുകളും 9 ആംബുലൻസുകളും സജ്ജീകരിച്ചിരുന്നതായി മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. അഹമ്മദ് അൽ-ഷട്ടി പറഞ്ഞു.