മെട്രോ പദ്ധതി നടപ്പാക്കാത്തത് മുബാറക്കിയ വികസന പദ്ധതിയെ ബാധിക്കില്ലെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി

മുബാറക്കിയ വികസന പദ്ധതിയുടെ സാധ്യതാ പഠനം മെട്രോ പദ്ധതിയില്ലാതെയാണ് പൂർത്തിയാക്കിയത്

Update: 2024-06-19 13:23 GMT
Kuwait Municipality said that the non-implementation of the Metro project will not affect the Souq Mubarakiyah development project
AddThis Website Tools
Advertising

കുവൈത്ത് സിറ്റി: മെട്രോ പദ്ധതി നടപ്പാക്കാത്തത് സൂഖ് മുബാറക്കിയ വികസന പദ്ധതിയെ ബാധിക്കില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. മുബാറക്കിയ വികസന പദ്ധതിയുടെ സാധ്യതാ പഠനം മെട്രോ പദ്ധതിയില്ലാതെയാണ് പൂർത്തിയാക്കിയത്. എന്നാൽ മെട്രോ പദ്ധതി വരുന്നത് വികസന പദ്ധതിക്ക് കൂടുതൽ സാധ്യത നൽകുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ സൗദ് അൽ ദബ്ബൂസ് പറഞ്ഞു.

കുവൈത്തിലെ ഏറ്റവും പഴക്കമേറിയ മർക്കറ്റാണ് സൂഖ് മുബാറക്കിയ. സൂഖ് മുബാറക്കിയ മാർക്കറ്റുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, സമീപമുള്ള വാണിജ്യ മേഖലകൾ, മുനിസിപ്പൽ പാർക്ക് എന്നിവയാണ് വികസന പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക. കുവൈത്ത് സിറ്റിയിൽ അബ്ദുല്ല അൽ മുബാറക്, അബ്ദുല്ല അൽ സലേം, ഫലസ്തീൻ സ്ട്രീറ്റുകൾ എന്നിവയ്ക്കിടയിലാണ് ജനപ്രിയ മാർക്കറ്റായ സൂഖ് മുബാറക്കിയ സ്ഥിതി ചെയ്യുന്നത്.

21,000 ഓളം കടകളുൾപ്പടെ ഏകദേശം 1,31,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മുബാറകിയ സൂഖിന് 200 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനിടെ റോഡ് അതോറിറ്റിക്ക് കൈമാറിയ കാൽനടയാത്രയ്ക്കായുള്ള ദർവാസത്ത് അൽ അബ്ദുൾ റസാഖ് തുരങ്കം പുനഃസ്ഥാപിക്കാൻ 12 മാസം എടുക്കുമെന്ന് അൽ ദബ്ബൂസ് പറഞ്ഞു. 

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News