അറബ് പൊലീസ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാനൊരുങ്ങി കുവൈത്ത് പൊലീസ്

17 അറബ് രാജ്യങ്ങൾ പങ്കാളികളാകും

Update: 2023-02-12 07:32 GMT
Advertising

കുവൈത്ത് പൊലീസ് സ്പോർട്സ് ഫെഡറേഷൻ, അറബ് പൊലീസ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. സബഹാൻ ഏരിയയിലെ ഷൂട്ടിങ് റേഞ്ചിൽ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ 17 അറബ് രാജ്യങ്ങൾ പങ്കാളികളാകും.

ഞായറാഴ്ച ആരംഭിക്കുന്ന മത്സരങ്ങളിൽ വ്യക്തിഗത മത്സരങ്ങൾ, ടീം അധിഷ്ഠിത മത്സരങ്ങൾ എന്നിവ ഉണ്ടാകുമെന്ന് കുവൈത്ത് പൊലീസ് സ്പോർട്സ് ഫെഡറേഷൻ ചീഫ് മേജർ ജനറൽ വലീദ് അൽ ഷഹാബ് പറഞ്ഞു.

വർഷങ്ങൾക്ക് ശേഷമാണ് ഇത്തരം ഒരു ചാമ്പ്യൻഷിപ്പിന് രാജ്യം ആതിഥേയത്വം വഹിക്കുന്നതെന്ന് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി തലവൻ കൂടിയായ അൽ ഷഹാബ് സൂചിപ്പിച്ചു. ചാമ്പ്യൻഷിപ്പിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമുള്ള 15 അംഗീകൃത റഫറിമാർ മേൽനോട്ടം വഹിക്കും. പൊലീസ് ഓഫിസർമാരുടെ ഫീൽഡ് ഷൂട്ടിങ് കഴിവുകൾ വർധിപ്പിക്കുക, ശാരീരിക ക്ഷമത വർധിപ്പിക്കുക തുടങ്ങിയവയാണ് ചാമ്പ്യൻഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ചാമ്പ്യൻഷിപ്പിന് പൂർണ്ണ പിന്തുണ നൽകുന്ന ഉപപ്രധാനമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന് മേജർ ജനറൽ വലീദ് അൽ ഷഹാബ് നന്ദി അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News