60,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ച് കുവൈത്ത്

Update: 2023-12-15 02:56 GMT
Advertising

കുവൈത്തില്‍ 60,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് ഇത്രയും ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയത്.

ലൈസന്‍സ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്‌തതിനെ തുടര്‍ന്നാണ്‌ നടപടിയെന്ന് പ്രാദേശിക മാധ്യമമായ അൽ-സിയാസ്സ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ അനധികൃത താമസക്കാര്‍ക്കെതിരെയും മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ-ബർജാസ്, മേജർ ജനറൽ അബ്ദുല്ല അൽ-റുജൈബ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധന കാമ്പയിന്‍ നടക്കുന്നത്.

വരും ദിവസങ്ങളിലും നിയമം ലംഘിക്കുന്നവരെ പിടികൂടാൻ രാജ്യത്തുടനീളം സുരക്ഷാ കാമ്പയിൻ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News