കുവൈത്തിൽ അവധി ദിവസങ്ങളിൽ സുരക്ഷ ശക്തമാക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും

അവധി ദിവസങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1650 പെട്രോളിങ് സംഘങ്ങളെയും 8000 സുരക്ഷാ ജീവനക്കാരെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽ വിന്യസിക്കുമെന്നു അധികൃതർ അറിയിച്ചു

Update: 2022-02-21 16:06 GMT
Editor : Dibin Gopan | By : Web Desk
Advertising

കുവൈത്തിൽ ദേശീയ വിമോചന ദിനങ്ങളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ മുൻകരുതലുകൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു.അവധി ദിവസങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1650 പെട്രോളിങ് സംഘങ്ങളെയും 8000 സുരക്ഷാ ജീവനക്കാരെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽ വിന്യസിക്കുമെന്നു അധികൃതർ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം.ദേശീയ അവധി നാളുകളിൽ വിവിധ മേഖലകളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ മുന്നൊരുക്കങ്ങളും, ക്രമീകരണങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾ ഒത്തു കൂടുന്ന പ്രദേശങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കും. 8000 പോലീസുകാരെയും 1650 പട്രോൾ യൂണിറ്റുകളും ആണ് ദേശീയ അവധി നാളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുക. അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, ജാബർ കോസ്വേ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കും ട്രാഫിക്ക് പോലീസ്, പൊതു സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പെട്രോളിങും സജീവമാക്കും.

വാഹനങ്ങളുടെ മുകളിൽ അല്ലെങ്കിൽ മുൻവശത്ത് ഇരിക്കുക.,വാഹനം കൊണ്ടുള്ള അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവ കർശനമായി തടയാനാണ് തീരുമാനം. വാഹനങ്ങളിലേക്ക് വെള്ളം ചീറ്റലും ഫോം സ്‌പ്രേ ഉപയോഗവും അനുവദിക്കില്ല. റിംഗ് റോഡുകളിലും ഹൈവേകളിലും വാഹനങ്ങളുടെ പരേഡ് അനുവദിക്കില്ലെന്നും ഗതാഗത തടസ്സമുണ്ടാകുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News