കുവൈത്തിൽ കുടുംബവിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി

ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി

Update: 2022-08-16 18:57 GMT
Editor : afsal137 | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബവിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിദേശികളുടെ ആശ്രിതർക്കുള്ള വിസ അപേക്ഷകൾ സ്വീകരിക്കേണ്ടെന്ന് താമസകാര്യ വകുപ്പ് ഓഫീസുകൾക്ക് അധികൃതർ നിർദേശം നൽകിയതായാണ് വിവരം

രാജ്യത്തെ ആറു ഗവർണറേറ്റിലെയും റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്‌മെന്റുകൾക്ക് ഇതു സംബന്ധിച്ച നിർദേശം ലഭിച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി. വിദേശികൾക്ക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആർട്ടിക്കിൾ 22 വിസയാണ് നിർത്തിയത്. ഡോക്ടർമാർ, യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്.

ഇതിനോടകം വിസ ലഭിച്ചു കഴിഞ്ഞവർക്ക് കുടുംബത്തെകൊണ്ട് വരുന്നതിനും തടസമുണ്ടാകില്ല. വിസ വിതരണത്തിന് പുതിയ മെക്കാനിസം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. കുടുംബ സന്ദർശകർക്കുള്ള വിസ വിതരണം കഴിഞ്ഞ ജൂണിൽ നിർത്തിയിരുന്നു. താത്കാലികമാണെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെ ഇത് പുനരാരംഭിച്ചിട്ടില്ല. കുടുംബസന്ദർശനവിസയിൽ എത്തിയ ഇരുപതിനായിരത്തോളം വിദേശികൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതെ രാജ്യത്തു തുടരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സന്ദർശന വിസ നൽകുന്നത് നിർത്തിയതെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ കുടുംബങ്ങൾക്കായുള്ള ആശ്രിത വിസയും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിയിരിക്കുന്നത്

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News