മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാൽ 250 ദിനാർ പിഴ; പരിസ്ഥിതി നിയമം കർശനമാക്കാൻ കുവൈത്ത്
സ്‌കൂളുകൾ, സർവ്വകലാശാലകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പുകവലിച്ചാൽ അമ്പത് ദിനാർ മുതൽ നൂറ് ദിനാർ വരെയും പിഴ ഈടാക്കും
Update: 2023-12-06 17:43 GMT
കുവൈത്തിൽ പരിസ്ഥിതി നിയമം കർശനമാക്കാൻ ഒരുങ്ങി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാൽ 250 ദിനാർ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
സ്‌കൂളുകൾ, സർവ്വകലാശാലകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പുകവലിച്ചാൽ അമ്പത് ദിനാർ മുതൽ നൂറ് ദിനാർ വരെയും പിഴ ഈടാക്കും.പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയോൺമെന്റ് അതോറിറ്റിയുടെ തീരുമാനം.ക്യാമ്പുകൾ സ്ഥാപിച്ച പരിസര പ്രദേശങ്ങളിൽ നിന്നും സസ്യങ്ങളോ മരങ്ങളോ പിഴുതെറിഞ്ഞാലും പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.