സർവ്വകലാശാല പട്ടികയിൽ മികച്ച നേട്ടം കരസ്ഥമാക്കി കുവൈത്ത് യുണിവേഴ്‌സിറ്റി

Update: 2023-06-03 03:56 GMT
Advertising

ആഗോളതലത്തിലെ സർവ്വകലാശാല പട്ടികയിൽ മികച്ച നേട്ടം കരസ്ഥമാക്കി കുവൈത്ത് യുണിവേഴ്‌സിറ്റി. ടൈംസ് ഹയർ എജ്യുക്കേഷൻ പുറത്തിറക്കിയ റാങ്കിങിലാണ് ശ്രദ്ധേയമായ നേട്ടം യൂണിവേഴ്‌സിറ്റി കൈവരിച്ചത്.

ലോക റാങ്കിങിൽ രാജ്യത്ത് നിന്നും കുവൈത്ത് സർവകലാശാല മാത്രമാണ് ഇടംപിടിച്ചത്. ഇന്റർനാഷണൽ ഡൈവേഴ്സിറ്റി, പഠന-അധ്യാപന അന്തരീക്ഷം, ഗവേഷണം തുടങ്ങിയ മേഖലകൾ പരിഗണിച്ചാണ് ടൈംസ് ഹയർ എജ്യുക്കേഷൻ റേറ്റിങ് നടത്തുന്നത്.

1966ലാണ് കുവൈത്ത് സർവ്വകലാശാല സ്ഥാപിതമായത്. ലോക സർവ്വകലാശാലകളുടെ അക്കാദമിക് റാങ്കിങ് പ്രകാരം ആഗോളതലത്തിൽ മികച്ച 800 യുണിവേഴ്‌സിറ്റികളുടെ പട്ടികയിലും നേരത്തെ കുവൈത്ത് സർവകലാശാല സ്ഥാനം പിടിച്ചിരുന്നു.

37,000 വിദ്യാർഥികളാണ് കുവൈത്ത് യുണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങൾക്ക് താഴെയാണ് റാങ്കിങിൽ കുവൈത്തിന്റെ സ്ഥാനം. അറബ് യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ കുവൈത്തിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് മിഡിൽ ഈസ്റ്റും ഇടം നേടിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News