കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ ഇനി മുൻകൂർ അപ്പോയിന്‍മെന്‍റ് ആവശ്യമില്ല

സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയാക്കിയവർക്ക് മിഷ്‌രിഫ് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം

Update: 2021-11-02 15:21 GMT
Advertising

കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ ഇനി  മുൻകൂർ അപ്പോയിന്‍മെന്‍റ് ആവശ്യമില്ല .സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയാക്കിയവർക്ക് മിഷ്‌രിഫ് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാമെന്നും കോവിഡ് മഹാമാരിയെ അമർച്ച ചെയ്യാനുള്ള ദേശീയ യജ്ഞത്തിന്‍റെ ഭാഗമായാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .

ഓക്സ്ഫോർഡ് , ഫൈസർ വാക്സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്തു ആറുമാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന വാക്സിനേഷൻ കേന്ദ്രത്തിൽ ചെന്ന് സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയായിരിക്കണം എന്നതാണ് ഏക നിബന്ധന.

നേരത്തെ ബൂസ്റ്റർ ഡോസ് വിതരണത്തിനായി മന്ത്രാലയം രെജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. പ്രതിരോധശേഷി ശക്തമാക്കാനും കോവിഡിന്റെ അപകടസാധ്യതയെ ഇല്ലാതാക്കാനും വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു . തുടക്കത്തിൽ മുൻഗണനവിഭാഗത്തിൽ പെട്ട ആരോഗ്യപ്രവർത്തകർ, നിത്യരോഗികൾ 60 വയസ്സിനു മുകളിൽ പ്രായമായവർ എന്നിവർക്ക് മാത്രമായിരുന്നു ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്.   

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News