കുവൈത്ത് സർക്കാർ പങ്കെടുത്തില്ല: പാർലമെന്റ് സമ്മേളനം മാറ്റി വച്ച് സ്പീക്കർ
പ്രധാന മന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, കിരീടാവകാശിക്ക് മന്ത്രി സഭയുടെ രാജികത്ത് സമർപ്പിച്ചതിന് പിറകെയാണ് സർക്കാറിന്റെ പിൻമാറ്റം
കുവൈത്ത് സർക്കാർ ഹാജരാകാത്തതിനാൽ ദേശീയ അസംബ്ലി സമ്മേളനം നീട്ടിവെച്ചു . ചൊവ്വാഴ്ച ചേർന്ന സമ്മേളനത്തിന് സർക്കാർ പ്രതിനിധികൾ ആരും എത്താത്തതിനെ തുടർന്നാണ് സമ്മേളനം നിർത്തിവെച്ചത് .
സഭയിൽ എത്തില്ലെന്ന് ദേശീയ അസംബ്ലി കാര്യ മന്ത്രി അമ്മാർ അൽ അജ്മി അറിയിച്ചതായി അൽ സദൂൻ പറഞ്ഞു. നാളെയും അടുത്ത ദിവസവുമായി നടക്കുന്ന സെഷനിലും സർക്കാർ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ദേശീയ അസംബ്ലി സമ്മേളനം ഫെബ്രുവരി 21, 22 തിയതികളിലേക്കു മാറ്റിയതായി സ്പീക്കർ അഹമ്മദ് അൽ സദൂൻ അറിയിച്ചു.
പ്രധാന മന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, കിരീടാവകാശിക്ക് മന്ത്രി സഭയുടെ രാജികത്ത് സമർപ്പിച്ചതിന് പിറകെയാണ് സർക്കാറിന്റെ പിൻമാറ്റം. കഴിഞ്ഞ മാസം നടന്ന പാർലിമെന്റ് സമ്മേളനത്തിലും പ്രധാനമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. എം.പിമാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സർക്കാർ രാജിവെച്ചത്. രാജി സ്വീകരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിലവിലെ സർക്കാറിനോട് താൽകാലിക ചുമതല തുടരാൻ ആവശ്യപ്പെടുകയായിരുന്നു.