സാധനങ്ങൾ കടയുടെ പുറത്ത് വെച്ച് വിപണനം ചെയ്യുന്നത് വിലക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം
നിയമവിരുദ്ധമോ ലൈസൻസില്ലാത്തതോ ആയ വാണിജ്യ പ്രവർത്തനങ്ങൾ തടഞ്ഞ് ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ
Update: 2024-10-01 05:36 GMT
കുവൈത്ത് സിറ്റി: സാധനങ്ങൾ കടയുടെ പുറത്ത് വെച്ച് വിപണനം ചെയ്യുന്നത് വിലക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്ലെറ്റുകളുടെയും വെളിയിൽ ചരക്കുകളും സേവനങ്ങൾ നൽകുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധമായ ഉത്തരവ് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽഅജീൽ പുറപ്പെടുവിച്ചു.
നിയമവിരുദ്ധമോ ലൈസൻസില്ലാത്തതോ ആയ വാണിജ്യ പ്രവർത്തനങ്ങൾ തടഞ്ഞ് ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. സുതാര്യത വർദ്ധിപ്പിക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന നിയമവിരുദ്ധമായ ഓഫറുകളിൽ നിന്ന് സംരക്ഷിക്കാനുമാണ് തീരുമാനം. പുതിയ തീരുമാനം ഉപഭോക്താക്കൾക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.