കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ഇലക്ട്രോണിക് എന്‍ട്രി വിസ സംവിധാനം ആരംഭിച്ചു

Update: 2022-04-26 10:14 GMT
Advertising

കുവൈത്തില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇലക്ട്രോണിക് എന്‍ട്രി വിസ സംവിധാനം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഏപ്രില്‍ 25 തിങ്കളാഴ്ച മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തിലായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വിഭാഗം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-സര്‍വീസ് പോര്‍ട്ടല്‍ വഴി കമ്പനികള്‍ക്ക് പണമടച്ചു പ്രവേശന വിസക്ക് അപേക്ഷിക്കാം.

നേരത്തെ ഉണ്ടായിരുന്ന പേപ്പര്‍ വിസ പ്രിന്റ് ചെയ്തു നല്‍കുന്ന രീതി നിര്‍ത്തലാക്കിയതായും അധികൃതര്‍ അറിയിച്ചു. താമസകാര്യ വകുപ്പ്, മാന്‍പവര്‍ അതോറിറ്റി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിഷ്‌കരണം നടപ്പാക്കിയത്.

രാജ്യത്തെ ഇഗവേണിങ് മെച്ചപ്പെടുത്താനും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുമുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കരണം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News