കുവൈത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം

റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി.

Update: 2024-08-22 09:36 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. ഇന്നലെ വൈകിട്ട് 4:46നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ (കെ.ഐ.എസ്.ആർ) ഭാഗമായ കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്വർക്കാണ് ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

വൈകുന്നേരം 6:33 ന്, അതേ താഴ്ചയിൽ റിക്ടർ സ്‌കെയിലിൽ 2.2 രേഖപ്പെടുത്തിയ ഒരു തുടർചലനവും രേഖപ്പെടുത്തി. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അധികൃതർ തുടർച്ചയായി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്‌.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News