കുവൈത്തിൽ അംഗീകാരമുള്ള കാർ ഇൻഷുറൻസ് കമ്പനികളുടെ പട്ടിക പുറത്തുവിട്ടു
29 കമ്പനികളുടെ പട്ടികയാണ് കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടത്
Update: 2024-05-22 05:10 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ അംഗീകാരമുള്ള കാർ ഇൻഷുറൻസ് കമ്പനികളുടെ പട്ടിക പുറത്തുവിട്ടു. 29 കമ്പനികളുടെ പട്ടികയാണ് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടത്. ട്രാഫിക് അപകടങ്ങൾ മൂലമുണ്ടാകുന്ന സിവിൽ ബാധ്യതയ്ക്കെതിരെ നിർബന്ധിത മോട്ടോർ ഇൻഷുറൻസ് പോളിസികൾ നൽകാൻ അധികാരപ്പെടുത്തിയിട്ടുള്ള കമ്പനികളാണിവ.
ലിസ്റ്റിലെ കമ്പനികൾ
- കുവൈത്ത് ഇൻഷുറൻസ് കമ്പനി
- ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ്
- അൽ അഹ്‌ലിയ ഇൻഷുറൻസ് കമ്പനി
- വാർബ ഇൻഷുറൻസ് കമ്പനി
- ഫസ്റ്റ് തകാഫുൽ ഇൻഷുറൻസ് കമ്പനി
- വിതഖ് തകാഫുൽ ഇൻഷുറൻസ് കമ്പനി
- ബഹ്റൈനി കുവൈത്തി ഇൻഷുറൻസ് കമ്പനി
- ഗൾഫ് ഇൻഷുറൻസ് ആൻഡ് റീഇൻഷുറൻസ് കമ്പനി
- കുവൈത്തി ഖത്തരി ഇൻഷുറൻസ് കമ്പനി
- അൽ ദമാൻ ഇൻഷുറൻസ് കമ്പനി
- അറബ് ഇൻഷുറൻസ് ഗ്രൂപ്പ് (ARIG)
- അലയൻസ് ഇൻഷുറൻസ് കമ്പനി
- അൽ മനാർ തകാഫുൽ ഇൻഷുറൻസ് കമ്പനി
- അൽ മദീന തകാഫുൽ ഇൻഷുറൻസ് കമ്പനി
- അൽ-ഫജർ ഇൻഷുറൻസ് കമ്പനി
- സൗദി കുവൈത്തി ഇൻഷുറൻസ് കമ്പനി
- ഒമാൻ റീഇൻഷുറൻസ് കമ്പനി
- ഇന്റർനാഷണൽ തകാഫുൽ ഇൻഷുറൻസ് കമ്പനി
- തകാഫുൽ ഇന്റർനാഷണൽ കമ്പനി
- ഈജിപ്ഷ്യൻ തകാഫുൽ ഇൻഷുറൻസ് കമ്പനി
- യുണൈറ്റഡ് ഗൾഫ് ഇൻഷുറൻസ് കമ്പനി
- നാഷണൽ തകാഫുൽ ഇൻഷുറൻസ് കമ്പനി
- അൽ നിസ്ർ അൽ അറബി ഇൻഷുറൻസ് കമ്പനി
- മിഡിൽ ഈസ്റ്റ് ഇൻഷുറൻസ് കമ്പനി
- അൽ നഖിൽ ഇൻഷുറൻസ് കമ്പനി
- അൽ മഷ്‌രിഖ് തകാഫുൽ ഇൻഷുറൻസ് കമ്പനി
- അൽ റൗനാഖ് ഇൻഷുറൻസ് കമ്പനി
- ഔല തകഫുൽ ഇൻഷുറൻസ് കമ്പനി
- ദാറുസ്സലാം തകാഫുൽ ഇൻഷുറൻസ് കമ്പനി.