കുവൈത്തിൽ ഫുട്‌ബോൾ ആവേശം നിറച്ച് മാംഗോ ഹൈപ്പർ ആഫ്രോ-ഏഷ്യൻ സോക്കർ ടൂർണമെന്റ് സമാപിച്ചു

കലാശ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഘാന എഫ്.സിയെ സോക്കർ ഈജിപ്ത് പരാജയപ്പെടുത്തി കിരീടം നേടി

Update: 2024-09-02 05:46 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫുട്‌ബോൾ ആവേശം നിറച്ച് മാംഗോ ഹൈപ്പർ ആഫ്രോ-ഏഷ്യൻ സോക്കർ ടൂർണമെന്റ് സമാപിച്ചു. ഏഷ്യൻ-ആഫ്രിക്ക വൻ കരകളിലെ ടീമുകൾ ഏറ്റുമുട്ടിയ മത്സരം കാണുവാൻ കനത്ത ചൂടിലും നൂറുക്കണക്കിന് കാണികളാണ് എത്തിയത്. രണ്ട് ദിവസമായി ഫഹാഹീലെ സൂക്ക് സബ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് അന്താരാഷ്ട്ര ഫുട്ബാൾ മേള നടന്നത്. ആവേശക്കൊടുമുടി കയറിയ കലാശ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഘാന എഫ്.സിയെ സോക്കർ ഈജിപ്ത് പരാജയപ്പെടുത്തി കിരീടം നേടി.

ആദ്യ പകുതിയിൽ തന്നെ ഈജിപ്ത് ഗോളടിച്ചപ്പോൾ മത്സരം ആവേശത്തിലേക്ക് കത്തിക്കയറി. പിന്നാലെ മറുപടി ഗോളിനായി ഘാന എഫ്.സി പൊരുതിയെങ്കിലും മുഹമ്മദ് അബ്ദുൽ റഹീലൂടെ സോക്കർ ഈജിപ്ത് രണ്ടാം ഗോൾ നേടുകയായിരുന്നു. മലയാളി താരങ്ങൾ അണിനിരന്ന ആഫിയ ബേക്കറി എഫ്.സി രണ്ടാം റണ്ണർ അപ്പായി. വെള്ളിയാഴ്ച ആരംഭിച്ച ടൂർണമെന്റിൽ 24-ളം പ്രമുഖ അറബ്-ഏഷ്യൻ-ആഫ്രിക്കൻ സെവൻസ് ഫുട്‌ബോൾ ടീമുകളാണ് പങ്കെടുത്തത്.

ദേശീയ, സംസ്ഥാന താരങ്ങളോടൊപ്പം നിരവധി വിദേശതാരങ്ങളും ടൂർണമെന്റിൽ കളിച്ചു.കുവൈത്തിലെ പ്രമുഖ ഫുട്ബാൾ അക്കാദമിയായ സ്‌പോർട്ടി ഏഷ്യയും, ഹല ഇവന്റ്‌സും സഹകരിച്ചാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്. ടോപ്പ് സ്‌കോറരായി മുഹമ്മദ് അബ്ദുൽ റഹീമിനേയും, ബെസ്റ്റ് പ്ലയറായി മയ്ബിദിനേയും, ബെസ്റ്റ് ഗോൾ കീപ്പറായി തൗഫീഖിനേയും, ബെസ്റ്റ് ഡിഫൻഡറായി വേലമേവ യും തിരഞ്ഞെടുത്തു.

മാംഗോ ഹൈപ്പർ ഓപ്പറേഷൻ മാനേജർ മുഹമ്മദലി, സിറ്റി ക്ലിനിക് ഫൈനാൻസ് മാനേജർ അബ്ദുൽ സത്താർ, മൻസൂർ കുന്നത്തെരി എന്നീവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വി.എസ് നജീബ്, ഷാജഹാൻ, ബിജു സി.എ, ജസ്വിൻ, നബീൽ എന്നീവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. നേരത്തെ നിശ്ചിത തൊഴിലുകളിൽ പ്രവാസികൾക്ക് ആറ് മാസത്തേക്ക് ഒമാൻ തൊഴിൽ മന്ത്രാലായം വിസ വിലക്കേർപ്പെടിത്തിയിരുന്നു. വിവിധ മേഖലകളിൽ രാജ്യത്തെ പൗരന്മാർക്ക് തൊഴിലവസരമുണ്ടാക്കാനാണ് പുതിയ തീരുമാനം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News