കുവൈത്തിൽ വാഹന ഇന്ധന ഉപഭോഗത്തിൽ വൻ വർധന
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തിലും വർധന രേഖപ്പെടുത്തിയതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന ഇന്ധന ഉപഭോഗത്തിൽ വൻ വർധന. ഒരു വർഷത്തിനുള്ളിൽ ഗ്യാസോലിനായി സ്വദേശികളും വിദേശികളും 460 മില്യൺ ദിനാറാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തിലും വർധന രേഖപ്പെടുത്തിയതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.
കുവൈത്തിലെ പെട്രോൾ വിൽപ്പനയുടെ 62 ശതമാനവും പ്രീമിയം ഗ്യാസോലിനാണ്. 2016 സെപ്റ്റംബറിൽ സർക്കാർ വില ഉയർത്തിയതിന് ശേഷം കഴിഞ്ഞ ഏഴ് വർഷത്തിനിടെ പ്രീമിയം പെട്രോളിന്റെ ഉപഭോഗം മൂന്നിരട്ടിയായാണ് വർധിച്ചത്. 95 ഒക്ടേൻ ഉപഭോഗത്തിലും കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധന് രേഖപ്പെടുത്തി. എന്നാൽ അൾട്രാ ഗ്യാസോലിൻ ഉപഭോഗത്തിൽ 23.2% കുറവ് രേഖപ്പെടുത്തി. നിലവിൽ പ്രീമിയം പെട്രോളിന് 85 ഫിൽസും, സൂപ്പർ 95ന് 105 ഫിൽസും, അൾട്രാ ഗ്യാസോലിൻ ലിറ്ററിന് 250 ഫിൽസുമാണ് ഈടാക്കുന്നത്.