മെയ് 12 കുവൈത്ത് നയതന്ത്ര ദിനമായി ആചരിക്കും

അംബാസഡർ നാസർ അൽ-സബീഹാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

Update: 2024-05-13 14:14 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: മെയ് 12 കുവൈത്ത് നയതന്ത്ര ദിനമായി ആചരിക്കും. ഷെയ്ഖ് സൗദ് അൽ-നാസർ അസ്സബാഹ് ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് അംബാസഡർ നാസർ അൽ-സബീഹ് ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്.

വിദേശകാര്യ സഹ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അഹമ്മദ് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. അംബാസിഡർ മുസ്തഫ അൽ മർസൂഖ് , അംബാസഡർ നജീബ് അൽ-രിഫായി എന്നീവർ ചേർന്ന് രക്തസാക്ഷി മണ്ഡപവും ഉദ്ഘാടനം ചെയ്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News