കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാര്‍ലിമെന്റ് അംഗങ്ങള്‍
Update: 2024-01-08 04:11 GMT
കുടുംബ വിസ അനുവദിക്കുവാന്‍ ആവശ്യപ്പെട്ട് കുവൈത്തില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്ത്. രാജ്യത്ത് ജോലി ചെയ്യുന്ന ഫലസ്തീൻ അധ്യാപകർക്ക് ആശ്രിത വിസ അനുവദിക്കുവാന്‍ ആവശ്യപ്പെട്ട് ദേശീയ അസംബ്ലി പബ്ലിക് അഫയേഴ്സ് സെക്രട്ടറി ഒസാമ അൽ-ഷഹീൻ എം.പി , ബന്ദർ അൽ-ഖൈറാൻ,എസ്രാ അൽ-മാത്തൂഖ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.
നിലവിൽ കുവൈത്ത് ഒരു രാജ്യക്കാർക്കും കുടുംബവിസ അനുവദിക്കുന്നില്ല. നേരത്തെ ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ഫലസ്തീൻ അധ്യാപകർക്ക് ഫാമിലി വിസ അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതോടപ്പം പരിക്കേറ്റ ഫലസ്തീനികളെ വൈദ്യചികിത്സയ്ക്ക് വിധേയരാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.