കുവൈത്തില്‍ ഉയർന്ന ചൂടും ഈർപ്പവും ഈ മാസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Update: 2023-08-11 09:44 GMT
Advertising

കുവൈത്തില്‍ ഉയർന്ന ചൂടും ഈർപ്പവും ഈ മാസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച ചെറിയ മഴ പെയ്യുവാന്‍ സാധ്യതയുണ്ട് .

അസ്ഥിരമായതും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പ്രഹരങ്ങൾക്കൊപ്പം, സീസണൽ ഇന്ത്യൻ ഡിപ്രഷനും രാജ്യത്ത് തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ യാസർ അൽബ്ലൂഷി പറഞ്ഞു.

വെള്ളിയാഴ്ച, പകൽ പരമാവധി താപനില 46 മുതൽ 48 ഡിഗ്രിയും രാത്രി 32 മുതൽ 34 ഡിഗ്രിയും ആയിരിക്കും. ഈ മാസം അവസാനത്തോടെ കത്തുന്ന ചൂടില്‍ ഗണ്യമായ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. കഴിഞ്ഞ ആഴ്ച ചൂട് 50 ഡിഗ്രി കടന്നിരുന്നു.

വെള്ളിയാഴ്ച മുതൽ രാജ്യത്ത് ക്ലെബിൻ സീസണിന് തുടക്കമാകും. വേനല്‍ കാലത്തെ അവസാന സീസണാണ് ക്ലെബിൻ സീസൺ. തീവ്രമായ ചൂടാണ് ഈ സീസണിന്റെ സവിശേഷത. അന്തരീക്ഷത്തിൽ ഈർപ്പവും വർദ്ധിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ക്ലെബിൻ സീസൺ അവസാനിക്കുന്നതോടെ താപനിലയിലും കുറവുണ്ടാകും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News