ഫഹാഹീലില്‍ സൂപ്പര്‍ മെട്രോ സ്പെഷ്യലൈസഡ് മെഡിക്കല്‍ സെന്റര്‍ തുറക്കാൻ മെട്രോ മെഡിക്കൽ ഗ്രൂപ്പ്

ഫെബ്രവരി 24 നാണ് സൂപ്പര്‍ മെട്രോ സ്പെഷ്യലൈസഡ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്

Update: 2023-02-19 16:58 GMT
Advertising

ആതുരസേവന രംഗത്തെ കുവൈത്തിലെ പ്രമുഖ സ്ഥാപനമായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ്‌ ഫഹാഹീലില്‍ സൂപ്പര്‍ മെട്രോ സ്പെഷ്യലൈസഡ് മെഡിക്കല്‍ സെന്റര്‍ തുറക്കുന്നു. കുവൈത്തിലെ നാലാം ബ്രാഞ്ചാണ് വിപുലമായ സൗകര്യത്തോടെ ഫഹാഹീലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്

ഫെബ്രവരി 24 നാണ് സൂപ്പര്‍ മെട്രോ സ്പെഷ്യലൈസഡ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 3:30 ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ: ആദര്‍ശ് സ്വൈകയും നയതന്ത്ര പ്രതിനിധികളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികളും ചേര്‍ന്ന് മെഡിക്കല്‍ സെന്‍ററിന്‍റെ ഉത്ഘാടനം നിര്‍വ്വഹിക്കും.ഉത്ഘാടനത്തോട് അനുബന്ധിച്ച് മൂന്ന് മാസത്തേക്ക് സൗജന്യ പരിശോധനയും എല്ലാ മെഡിക്കല്‍ സേവനങ്ങള്‍ക്കും നാല്‍പ്പത് ശതമാനവും മരുന്നുകള്‍ക്ക് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഇളവും നല്‍കും. രാവിലെ ആറു മണി മുതല്‍ രാത്രി രണ്ട് വരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ എം.ആര്‍.ഐ സ്കാന്‍,എന്‍ഡോസ്കോപ്പി,സ്പെഷ്യലൈസഡ് ഡോക്ടര്‍മാര്‍ തുടങ്ങിയ സേവനങ്ങള്‍ ഉണ്ടായിരിക്കും. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഒരു മില്ല്യന്‍ ആളുകളെ പരിശോധിച്ചതായും എഴുപത്തിഅയ്യായിരം ആളുകള്‍ക്ക് സൗജന്യ ചികത്സയും നല്‍കിയിട്ടുണ്ട്. രോഗികളുടെ വിശ്വാസവും ലാഭേച്ഛകൂടാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതുമാണ് മെട്രോയുടെ വിജയ രഹസ്യമെന്ന് മെട്രോ മെഡിക്കല്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുസ്തഫ ഹംസ പറഞ്ഞു . വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഇബ്രാഹിം കുട്ടി,മാനേജിംഗ് പാര്‍ട്ണര്‍ ഡോ. ബിജി ബഷീര്‍, മാനേജിംഗ് പ്രതിനിധികളായ ഡോ. അഹ്‌മദ് അല്‍ അസ്മി,ഡോ. അമീര്‍ അഹ്‌മദ്‌ എന്നീവര്‍ പങ്കെടുത്തു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News