കുവൈത്തിൽ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്താൻ നീക്കം

സന്ദർശക വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം അടുത്ത ആഴ്ച നിലവിൽ വരുമെന്നാണ് റിപ്പോർട്ട്

Update: 2022-06-28 18:13 GMT
Advertising

കുവൈത്തിൽ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്താൻ നീക്കം. ജീവിത പങ്കാളി, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ട് വരാൻ കുറഞ്ഞത് 300 ദീനാറും മാതാപിതാക്കളെ കൊണ്ടുവരാൻ കുറഞ്ഞത് 600 ദീനാറും ആക്കി വർദ്ധിപ്പിക്കാൻ താമസകാര്യ വകുപ്പ് ആഭ്യന്തരമന്ത്രിക്ക് ശിപാർശ നൽകിയതായി അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു.

സന്ദർശക വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം അടുത്ത ആഴ്ച നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ദജീജിലെ താമസകാര്യ വകുപ്പിന്റെ ജോലി ഭാരം കുറക്കാൻ എല്ലാ ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് മേധാവികൾക്ക് വിസ അനുവദിക്കലുമായി ബന്ധപ്പെട്ട അധികാരം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.


Full View

Move to raise the salary cap for issuing family and tourist visit visas in Kuwait

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News