'മൈ മെട്രോ'ഫാര്‍മസി ഫഹാഹീലില്‍ പ്രവര്‍ത്തനമാരംഭിച്ചു
രാവിലെ ആറു മുതല്‍ പുലർച്ചെ രണ്ടു വരെ ഫാര്‍മസി പ്രവര്‍ത്തിക്കും
Update: 2023-03-03 17:02 GMT
മെട്രോ മെഡിക്കല്‍ ഗ്രൂപ് ഫഹാഹീല്‍ ശാഖയില്‍ 'മൈ മെട്രോ'ഫാര്‍മസി പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ ചേർന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ഭാഗമായി മൂന്നു മാസത്തേക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ മരുന്നുകള്‍ ലഭ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രോഗികളുടെയും ഉപഭോക്താക്കളുടെയും ആവശ്യം നിറവേറ്റുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള മരുന്നുകളും ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങളും ഫാര്‍മസിയില്‍ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. രാവിലെ ആറു മുതല്‍ പുലർച്ചെ രണ്ടു വരെ ഫാര്‍മസി പ്രവര്‍ത്തിക്കും.