കുവൈത്തില്‍ നെറ്റ്ഫ്‌ലിക്‌സ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ജൂണ്‍ എട്ടിന് പരിഗണിക്കും
Update: 2022-05-27 12:20 GMT
കുവൈത്തില്‍ നെറ്റ്ഫ്‌ലിക്‌സ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ജൂണ്‍ എട്ടിലേക്ക് മാറ്റി. അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് കേസ് പരിഗണിക്കുന്നത് ജൂണിലേക്ക് മാറ്റിയത്.
നെറ്റ്ഫ്‌ലിക്‌സിലെ ചില പരിപാടികളുടെ ഉള്ളടക്കം കുവൈത്തിന്റെ പാരമ്പര്യത്തിനും മതമൂല്യങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുല്‍ അസീസ് സുബൈ എന്ന അഭിഭാഷകനാണ് ഫെബ്രുവരിയില്‍ കോടതിയെ സമീപിച്ചത്. നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്ത പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ് എന്ന സിനിമ അറബ് സംസ്‌കാരത്തിന് എതിരാണെന്നും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.
ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി എന്നിവയാണ് ഹരജിയിലെ എതിര്‍കക്ഷികള്‍.