കുവൈത്ത് എയർപോർട്ടിൽ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിന് പുതിയ നിയമം; യാത്രക്കാർക്ക് ട്രോളികൾ സൗജന്യമായി ഉപയോഗിക്കാം
പോർട്ടർ സേവനം ആവശ്യമുള്ളവർക്ക് ചെറിയ ട്രോളിക്ക് ഒരു ദിനാറും വലിയ ട്രോളിക്ക് രണ്ട് ദിനാറും നൽകേണ്ടിവരും
കുവൈത്ത് സിറ്റി: കുവൈത്ത് എയർപോർട്ടിൽ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിന് പുതിയ നിയമം. വിമാനത്താവളത്തിലെ യാത്രക്കാർക്ക് വലിയ ആശ്വാസമായിരികുന്നതാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പുതിയ തീരുമാനം. ഇനിമുതൽ വിമാനത്താവളത്തിൽ എത്തുന്നതും പോകുന്നതുമായ യാത്രക്കാർക്ക് ട്രോളി സൗജന്യമായി ഉപയോഗിക്കാം.
പോർട്ടർ സേവനം ആവശ്യമുള്ളവർക്ക് ചെറിയ ട്രോളിക്ക് ഒരു ദിനാറും വലിയ ട്രോളിക്ക് രണ്ട് ദിനാറും നൽകേണ്ടിവരും. യാത്രക്കാരുടെ പരാതികളെ തുടർന്നാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. യാത്രക്കാരുടെ ബാഗുകൾ മോശം രീതിയിൽ െൈകകാര്യം ചെയ്യുന്നതിനും അധിക പണം ആവശ്യപ്പെടുന്നതിനുമെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.
പുതിയ സംവിധാനത്തിൽ ട്രോളി, ലഗേജ് കൈകാര്യത്തിനായി പ്രത്യേക ജീവനക്കാരെയും കൗണ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതികളും അന്വേഷണങ്ങളും സംബന്ധിച്ച വിവരങ്ങൾക്കായി ഒരു ഫോൺ നമ്പറും പ്രഖ്യാപിച്ചിട്ടുണ്ട്.