കുവൈത്തിൽ പുതിയ എണ്ണ-വാതക പാടം കണ്ടെത്തി

ഏകദേശം 96 ചതുരശ്ര കിലോമീറ്റർ വിസ്തീർണം വരുന്ന എണ്ണ മേഖലയാണ് കണ്ടെത്തിയത്

Update: 2024-07-15 18:01 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ എണ്ണ-വാതക പാടം കണ്ടെത്തി. ഫലൈക ദ്വീപിന് കിഴക്ക് സ്ഥിതി ചെയ്യുന്ന അൽ നുഖാദ സമുദ്രമേഖലയിലാണ് വൻതോതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള എണ്ണയും അനുബന്ധ വാതക ശേഖരവും കണ്ടെത്തിയത്. പ്രാഥമിക കണക്കു പ്രകാരം എണ്ണ മേഖലയുടെ വിസ്തീർണം ഏകദേശം 96 ചതുരശ്ര കിലോമീറ്ററാണെന്ന് കുവൈത്ത് കുവൈത്ത് ഓയിൽ കമ്പനി അറിയിച്ചു.

രാജ്യത്തെ സമുദ്രമേഖലയിലെ ഹൈഡ്രോകാർബൺ വിഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്ന കമ്പനിയുടെ ശ്രമങ്ങളിലെ സുപ്രധാന വഴിത്തിരിവായാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. കണ്ടെത്തിയ ഹൈഡ്രോകാർബൺ വിഭവങ്ങളുടെ കരുതൽ ശേഖരം ഏകദേശം 2.1 ബില്യൺ ബാരൽ ലൈറ്റ് ഓയിലും 5.1 ട്രില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടി ഗ്യാസുമാണ്. ഇത് 3.2 ബില്യൺ ബാരൽ എണ്ണക്ക് തുല്യമാണെന്ന് വിലയിരുത്തപ്പെടുന്നു.

പുതിയ കണ്ടെത്തൽ കുവൈത്തിന്റെ എണ്ണ-വാതക മേഖലക്ക് കാര്യമായ സംഭാവനകൾ നൽകും. കരുതൽ ശേഖരം വർദ്ധിപ്പിക്കാനും ഊർജ്ജ സ്രോതസ്സുകൾക്ക് മികച്ച സംഭാവന നൽകാനും ഇത് ഇതുവഴി കഴിയും. ഊർജ്ജ സുരക്ഷ, സാമ്പത്തിക വികസനം എന്നിവയുടെ കുതിപ്പിനും പുതിയ കണ്ടെത്തൽ സഹായിക്കും. ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനും അനുബന്ധപ്രവർത്തനങ്ങൾക്കും സഹായകമാകുന്ന പ്രത്യേക പദ്ധതി ഉടൻ കൈകൊള്ളും. കമ്പനിയുടെ എല്ലാ മേഖലകളും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് ഈ കണ്ടെത്തലെന്നും കെ.ഒ.സി അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News