അഗ്നിശമന ലൈസൻസില്ല; കുവൈത്തിൽ 55 സ്ഥാപനങ്ങൾ അടച്ചു പൂട്ടി

ജനറൽ ഫയർഫോഴ്‌സാണ് മതിയായ ലൈസൻസും അവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടിച്ചത്

Update: 2024-06-22 07:21 GMT
Advertising

കുവൈത്ത് സിറ്റി: അഗ്നിശമന ലൈസൻസില്ലാത്തതിനാൽ കുവൈത്തിലെ വിവിധ ഗവർണറേറ്റിലെ 55 സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ജനറൽ ഫയർഫോഴ്‌സാണ് മതിയായ ലൈസൻസും അവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടിയത്.

ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ജനറൽ ഫയർഫോഴ്‌സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സ്ഥാപനങ്ങൾ മുന്നയിപ്പ് പാലിച്ചിരുന്നില്ല, ഇതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.

 

കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അഗ്നി പ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ ഫയർഫോഴ്‌സ് പറഞ്ഞു. അപകട സാധ്യതകൾ തടയുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യത്തെ ഈ നടപടി അടിവരയിടുന്നുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News