'കുവൈത്തിലേക്ക് നഴ്‌സിങ് ജോലിക്ക് വരുന്നവർ ഇടനിലക്കാർക്ക് പണം കൊടുക്കരുത്': ഇന്ത്യൻ അംബാസഡർ സിബി ജോർജ്

ജനുവരി 26 നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഓൺലൈൻ ആയി പങ്കെടുക്കണമെന്ന് കുവൈത്തിലെ മുഴുവൻ ഇന്ത്യക്കാരോടും അംബാസഡർ ആഹ്വാനം ചെയ്തു

Update: 2022-01-24 17:03 GMT
Editor : abs | By : Web Desk
Advertising

കുവൈത്തിലേക്ക് നഴ്‌സിങ് ജോലിക്ക് വരുന്നവർ ഇടനിലക്കാർക്ക് പണം കൊടുക്കരുതെന്ന് ഓർമിപ്പിച്ച്‌ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ഇന്ത്യൻ എംബസ്സി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 26 നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഓൺലൈൻ ആയി പങ്കെടുക്കണമെന്ന് കുവൈത്തിലെ മുഴുവൻ ഇന്ത്യക്കാരോടും അംബാസഡർ ആഹ്വാനം ചെയ്തു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വൽ ആയിട്ടാണ് ഇത്തവണ ഓപ്പൺ ഹൌസ് സംഘടിപ്പിച്ചത്. അംബാസഡർ സിബി ജോർജ് പരിപാടിക്ക് നേതൃത്വം നൽകി . സൂം ആപ്‌ളിക്കേഷൻ വഴി നിരവധി പേർ ഓപ്പൺ ഹൗസിൽ പങ്കെടുത്തു. പുതിയ പാസ്പോർട്ട്, കോൺസുലർ ഔട്ട്സോഴ്സിങ് സെൻറർ, നഴ്സിങ് റിക്രൂട്ട്മെൻറ്, ഒമിക്രോൺ വെല്ലുവിളി എന്നിവയായിരുന്നു പ്രധാന അജണ്ട . എംബസ്സിയുടെ കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രസന്റേഷനും ഉണ്ടായിരുന്നു.  

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News