കുവൈത്തിൽ എണ്ണ ചോർച്ച; ഓയിൽ കമ്പനി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
അപകടത്തിൽ തൊഴിലാളികൾക്ക് പരിക്കേറ്റു
Update: 2023-03-20 12:43 GMT
കുവൈത്തിൽ എണ്ണ ചോർച്ചയെ തുടർന്ന് കുവൈത്ത് ഓയിൽ കമ്പനി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അപകടത്തിൽ തൊഴിലാളികൾക്ക് പരിക്കേറ്റതായും എന്നാൽ ആളപായങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും കുവൈത്ത് ഓയിൽ കമ്പനി ഔദ്യോഗിക വക്താവ് ഖുസെ അൽ അമർ അറിയിച്ചു.
കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വിഷ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ തെക്കുപടിഞ്ഞാറൻ എണ്ണപ്പാടത്താണ് ചോർച്ചയുണ്ടായത്.
മലിനീകരണം നിയന്ത്രണവിധേയമാക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളും സംഘങ്ങളും രക്ഷാ പ്രവർത്തനം ആരംഭിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഖുസെ അൽ അമർ പറഞ്ഞു.