കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറാൻ അവസരം
രണ്ട് മാസത്തേക്കാണ് വിസ മാറാനുള്ള നിരോധനം നീക്കം ചെയ്യുക
Update: 2024-06-27 07:02 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയില്‍ വിസ ട്രാന്‍സ്ഫര്‍ ചെയ്യുവാനുള്ള അവസരം ഒരുങ്ങുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധമായ കരട് തീരുമാനം തയ്യാറാക്കാൻ മാന്‍പവര്‍ അതോറിറ്റിയോട് നിര്‍ദ്ദേശം നല്‍കിയത്. രണ്ട് മാസത്തേക്കായിരിക്കും വിസ മാറുവാനുള്ള നിരോധനം നീക്കുക.
രാജ്യത്തെ തൊഴിൽ വിപണിയുടെ വര്‍ദ്ധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് സൂചന.നിലവില്‍ ഗാര്‍ഹിക തൊഴിലാളികളില്‍ 45 ശതമാനവും ഇന്ത്യക്കാരാണ്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും.