ആടിയും പാടിയും അറിവിന്റെ ആഘോഷമായി 'പഠനോത്സവം 2024'

മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററാണ് പഠനോത്സവം സംഘടിപ്പിച്ചത്

Update: 2024-04-20 19:54 GMT
Advertising

കുവൈത്ത് സിറ്റി: ആടിയും പാടിയും കഥകൾ പറഞ്ഞും അറിവിന്റെ ആഘോഷമായി മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ 'പഠനോത്സവം 2024'. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന പരിപാടിയിൽ ആയിരത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. കല കുവൈത്ത് , എസ്.എം.സി. എ, ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ, സാരഥി കുവൈറ്റ്, പാൽപക്, എൻ.എസ്.എസ്, കെ.കെ.സി.എ എന്നീ മേഖലകളിൽ നിന്നാണ് കുട്ടികൾ പങ്കെടുത്തത്.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷൻ. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡണ്ട് ജി. സനൽ കുമാർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാഗം ആർ.നാഗനാഥൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ചെയർമാൻ ജ്യോതിദാസ് ആശംസകൾ നേർന്നു. ബിന്ദുസജീവ്, അനൂപ് മങ്ങാട്,ഷാജിമോൻ, സന്ദീപ്, ബൈജു, എൽദോ ബാബു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

പരിപാടികൾക്ക് വിവിധ കമ്മിറ്റിഅംഗങ്ങളായ പ്രവീൺ പി.വി, ബോബി തോമസ്, ശൈമേഷ് കെ.കെ എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നായി 150-ലധികം അധ്യാപകരും പഠനോത്സവത്തിന്റെ ഭാഗമായിരുന്നു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ കോർഡിനേറ്റർ ജെ.സജി സ്വാഗതവും ബോബൻ ജോർജ്ജ് നന്ദിയും പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News