കുവൈത്ത് ഇന്ത്യൻ എംബസിയുടെ പാസ്‌പോർട്ട്, വിസ അറ്റസ്റ്റേഷൻ സേവന കേന്ദ്രങ്ങളുടെ സമയം മാറുന്നു
രാവിൽ പത്തു മണിക്ക് മുൻപ് സമർപ്പിച്ച ഡോക്യൂമെന്റുകൾ അന്നുതന്നെ അറ്റസ്റ്റേഷൻ പൂർത്തിയാക്കി തിരിച്ചു നൽകുമെന്നും എംബസി അറിയിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയുടെ പാസ്‌പോർട്ട്, വിസ അറ്റസ്റ്റേഷൻ സേവന കേന്ദ്രങ്ങളുടെ സമയം മാറുന്നു. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയും ആണ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം. മെയ് മൂന്ന് മുതൽ സമയമാറ്റം പ്രാബല്യത്തിലാവും. കുവൈത്ത് സിറ്റി, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലാണ് ഇന്ത്യൻ എംബസിയുടെ പാസ്‌പോർട്ട് വിസ അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്ന ബി.എൽ.എസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. റമദാനിൽ പിന്തുടർന്നിരുന്ന സമയക്രമം മെയ് മൂന്നു മുതൽ മാറുമെന്ന് എംബസി അറിയിച്ചു.
വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയും ആണ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുക വൈകുന്നേരം നാല് മുതൽ രാത്രി എട്ടു മണി വരെയാണ് വെള്ളിയാഴ്ച്ചകളിലെ പ്രവർത്തിസമയം.
രാവിൽ പത്തു മണിക്ക് മുൻപ് സമർപ്പിച്ച ഡോക്യൂമെന്റുകൾ അന്നുതന്നെ അറ്റസ്റ്റേഷൻ പൂർത്തിയാക്കി തിരിച്ചു നൽകുമെന്നും എംബസി അറിയിച്ചു. പത്ത് മണിക്ക് ശേഷം സമർപ്പിക്കുന്നവ തൊട്ടടുത്ത പ്രവൃത്തിദിവസത്തിൽ മാത്രമാണ് ഉടമക്ക് കൈമാറുക. അടിയന്തര സാഹചര്യത്തിൽ പത്തു മണിക്ക് ശേഷം നൽകുന്ന രേഖകളും അതേ ദിവസം തന്നെ അറ്റസ്റ്റ് ചെയ്ത് നൽകാൻ നടപടി സ്വീകരിക്കുമെന്നും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.