കുവൈത്തിൽ 24 ഗാർഹിക തൊഴിൽ ഓഫീസുകളുടെ സസ്‌പെൻഷൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പിൻവലിച്ചു

ആവശ്യമായ രേഖകൾ സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി

Update: 2024-09-24 10:53 GMT
Advertising

കുവൈത്ത് സിറ്റി: ആവശ്യമായ രേഖകൾ സമർപ്പിച്ചതിന് പിന്നാലെ24 ഗാർഹിക തൊഴിൽ ഓഫീസുകളുടെ സസ്‌പെൻഷൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപരവർ പിൻവലിച്ചു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന്റെ സമീപകാലസ്ഥിതി വിവരക്കണക്ക് അനുസരിച്ച് 453 ഓഫീസുകളാണ് കുവൈത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞമാസം ആറ് പുതിയ ലൈസൻസുകൾ അനുവദിച്ചിരുന്നു.

അതേസമയം അഞ്ച് ഓഫീസുകൾ അവരുടെ ലൈസൻസ് റദ്ദാക്കാൻ വേണ്ടി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതുകൂടാതെ 29 പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 63 വർക്ക് ലൈസൻസുകൾ ഓട്ടോമാറ്റിക്കായി പുതുക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികളും തൊഴിൽദാതാക്കളും 420 പരാതികളാണ് ഇതുവരെ ഫയൽ ചെയ്തത്. എല്ലാ പരാതികളും ഉടനടി പരിഹരിക്കുമെന്നും ഇതിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉയർത്തിപിടിക്കുമെന്നും അതോറിറ്റി അധികൃതർ വ്യക്തമാക്കി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News