സുരക്ഷാ വീഴ്ച; കുവൈത്തിൽ 190 പേർ പിടിയിലായി, 61 വാഹനങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ-ട്രാഫിക് ക്യാമ്പയിന്റെ ഭാഗമായാണ് നടപടി

Update: 2024-08-19 07:13 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞാഴ്ച നടത്തിയ സുരക്ഷാ ട്രാഫിക് ക്യാമ്പയിന്റെ ഭാഗമായി 190 പേർ പിടിയിലാവുകയും 61 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതുകൂടാതെ ഓഗസ്റ്റ് 11-17 കാലയാളവിൽ 15,866 ഗതാഗത നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു.

ക്രിമിനൽ കുറ്റക്കാരായ ഒമ്പത് പേരെ പിടികൂടി. അംഗീകൃത ഐ.ഡി ഇല്ലാത്ത 80 പേരെയും റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ 80 പേരയെും അറസ്റ്റ് ചെയ്തു. ഇതുകൂടാതെ ലഹരിവസതുക്കൾ കൈവശം വെച്ചതിന് 12 പേരെയും പിടികൂടുകയും ചെയ്തു. ഇതിൽ രണ്ടു പേർ മദ്യപിച്ച നിലയിലും ഏഴു പേർ അബോധാവസ്ഥയിലുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫേഴസ് പ്രസാതാവനയിൽ അറിയിച്ചു.

അറസ്റ്റ് ചെയ്ത ആളുകളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട അതോറിറ്റകൾക്ക് കൈമാറി. കൂടാതെ ഈ കാലയളവിൽ 14 തർക്കങ്ങൾ പരിഹരിച്ചു. 514 വ്യക്തികൾക്ക് സഹായം നൽകി. ആറ് വാഹനങ്ങൾ പിടിച്ചെടുത്തുവെന്നും 1609 സെക്യുരിറ്റി ഓപ്പറേഷൻസ് നടത്തിയെന്നും പ്രസാതാവനയിൽ ചൂണ്ടികാട്ടി

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News